Pages

Stupidity

Enjoying the spirit of madness.......



Monday, May 1, 2017

തിരിച്ചറിവ്

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, നായർ, തീയ്യർ, പുലയൻ, സുന്നി, മുജാഹിദ്, കത്തോലിക്കൻ, പെന്തകോസ്റ്റ്, കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്‌, കറുത്തവൻ, വെളുത്തവൻ എന്നിങ്ങനെ നമുക്കിടയിൽ വേർതിരിവുകൾ ഒരുപാടുണ്ട്.
എന്ന്‌, നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നാം കണ്ട  സ്വപ്നങ്ങളിലേക്ക് ലക്ഷ്യബോധത്തോടെ യാത്ര ചെയ്യാനൊരുങ്ങുന്നുവോ അതോടെ അപ്രസക്തമാവുന്നവയാണ് മുകളിൽ പറഞ്ഞവയെല്ലാം.

Thursday, April 13, 2017

മതം

മതങ്ങളോളം മനുഷ്യരെ ഒരുമിച്ചു നിർത്താൻ കഴിവുള്ള വേറെ ശക്തിയില്ല,
മതങ്ങളോളം മനുഷ്യരെ അകറ്റി നിർത്താനും കഴിവുള്ള വേറെ ശക്തിയില്ല.

Sunday, February 1, 2015

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍, അത് ഒരു തരം ലഹരി തന്നെയാണ്. മനസ്സിനെ  ഈ ലോകത്ത് നിന്നും പറിച്ചുകൊണ്ട് പോയി, ആര്‍ക്കും വേണ്ടാത്ത ഭൂതകാലത്തില്‍ കൊണ്ട് നടാന്‍ കഴിവുള്ള മാരക ലഹരി. 

Thursday, August 18, 2011

വികൃതമായ യാഥാര്‍ത്യങ്ങള്‍...

അറിവ് അനുഗ്രഹമാണ്, വായന സംസ്കാരവും...
വാര്‍ത്തകള്‍ അറിയിക്കനുള്ളതാണ്, സൃഷ്ടിക്കനുള്ളതല്ല....
മലയാള മാധ്യമ സംസ്കാരത്തിന് പറയാന്‍ അന്തസ്സുറ്റ ഭൂതകാലം ഉണ്ടായിരുന്നു...
 ഇന്ന് രാഷ്ട്രീയ-സാമുദായിക സംഘടനകളെ പുളകം കൊള്ളിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മലയാള മാധ്യമ ലോകം ആ ഭൂതകാലത്തെ മറന്നു തുടങ്ങിയിരിക്കുന്നു...
 hot newsകള്‍ക്കും exclusive coverageനും വേണ്ടി പരക്കം പായുന്ന മാധ്യമ സമൂഹം മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കതിരിക്കുന്നതിനോടൊപ്പം വരും തലമുറകളില്‍ വര്‍ഗീയതയുടെ വിത്ത് വിതയ്ക്കുകയുംകൂടിയാണ് ചെയ്യുന്നത്...
ചില അവസരങ്ങളില്‍ മാധ്യമങ്ങള്‍ endo sulfanനേക്കാള്‍ മാരകമാവുന്നു......

Monday, March 14, 2011

നീതി

1950 ജനുവരി 26നു  ഇന്ത്യ എന്ന രാഷ്ട്രത്തെ പരമാധികാര, സോഷ്യലിസ്റ്റ്‌, മതേതര, ജനാധിപത്യ, റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതായി പഠിച്ചതോര്‍മ്മയുണ്ട്.... 24 ഭാഗങ്ങളിലായി 450ല്‍ ഏറെ അനുഛേദങ്ങളും 12 ഓളം പട്ടികകളുമായി ലോകത്തിലെ ലിഖിതമായ ഏറ്റവും ദൈര്‍ഖ്യമേറിയ ഭരണഘടന രൂപം കൊണ്ടപ്പോള്‍ അത് നേരിടാന്‍ പോകുന്ന നിസ്സഹായതകളെ കുറിച്ച് സ്രഷ്ടാക്കള്‍ അജ്ഞാരായി....
തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്ന വ്യക്തമായ തെളിവുകള്‍ ഇല്ലാതെ തള്ളിപ്പോയ‍, വക്കീല്‍ ഫീസ്‌ കൊടുക്കാനില്ലാതെ തോല്‍വി സമ്മതിക്കേണ്ടി വന്ന, ഭീഷണികള്‍ക്ക് മുന്‍പില്‍ അടിയറവു വെക്കേണ്ടി വന്ന ലക്ഷക്കണക്കിന്‌ കേസുകള്‍...
ഇന്ത്യന്‍ ഭരണഘടനയുടെ ദൌര്‍ബല്ല്യം വ്യക്തമാകുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്... 
തിരിഞ്ഞ് നോക്കി കുറ്റങ്ങളെ വിലയിരുത്തേണ്ട സമയം എന്നോ കടന്നു പോയിരിക്കുന്നു... ദിവസേന കുറിക്കപ്പെടുന്ന കേസുകളുടെ എണ്ണം ക്രമാതീതമായ്ക്കൊണ്ടിരിക്കുന്നു... ഇനി വരാനിരിക്കുന്ന കേസുകളിലെങ്കിലും സത്യസന്ധമായ, ഇടപെടലുകളില്ലാത്ത, മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു നീതിയുക്തമായ നിയമസംഹിതയ്ക്കായി 'നമ്മുടെ ഭരണഘടന തിരുത്തപ്പെടെണ്ടിയിരിക്കുന്നു.....'  

Monday, February 7, 2011

കറ

നാം ഞെട്ടരുതായിരുന്നു....
കാരണം നമ്മളാരും സൗമ്യയുടെ സഹോദരന്മാരായിരുന്നില്ല....
നമ്മുടെ കണ്ണ് നിറയരുതായിരുന്നു.....
കാരണം നമ്മളാരും സൗമ്യയുടെ പരിചയക്കാരായിരുന്നില്ല.....
പക്ഷെ നമ്മുടെ ഉള്ളൊന്നു ഞെട്ടി,
നമ്മുടെ കണ്ണുകള്‍ നിറഞ്ഞു, നമ്മള്‍ പോലും അറിയാതെ....
അത്  നെഞ്ചില്‍ തീര്‍ത്ത വിങ്ങല്‍ സൗമ്യയുടെ ദുരവസ്ഥയില്‍ അല്ലായിരുന്നു...
നമ്മെ വിശ്വസിച്ചു മാത്രം ജീവിച്ചുവന്ന സഹോദരിയുടെ, അമ്മയുടെ, ഭാര്യയുടെ, മകളുടെ, നാം നെഞ്ചോടു ചേര്‍ത്തുവെച്ച കൂട്ടുകാരികളുടെ... അവരുടെ മുഖം നാളെ  മറ്റൊരു സൌമ്യയുടെതാകല്ലേ എന്ന പ്രാര്‍ഥനയുടെതായിരുന്നു....
ഇരുട്ട് വീഴുമ്പോള്‍ നമുക്ക് പേടിയാണ്, മനസ്സില്‍ എന്നോ ഇരുട്ട് വീഴ്ത്തിയവരെ...
പഴിച്ചതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ഈ ലോകം നന്നായിട്ടില്ല...
ഒരു കുഞ്ഞു പൊതിയില്‍ ഒരിത്തിരി സൈനൈഡ്‌ നമുക്കെപ്പോഴും കരുതാം....
നിസ്സഹായതയുടെ തുള്ളികള്‍ ചിലന്തികള്‍ തീര്‍ത്ത വലയ്ക്കുള്ളില്‍ തങ്ങി നില്‍ക്കുന്നു, ഇനിയൊരു ചൂടേറ്റ് സ്വയം അലിഞ്ഞു തീരാന്‍...

Thursday, January 20, 2011

കരി പുരണ്ട വിളക്ക്....

ജനുവരി 14 ചരിത്രത്തിന്‍റെ താളുകളില്‍ എഴുതപ്പെടുന്നത്‌ 1907 ലെ ജമൈക്കന്‍ ദുരന്തം കൊണ്ടോ അല്ലെങ്കില്‍ 1999 ലെ ബില്‍ ക്ളിന്ടന്‍റെ അഭിശംസനം കൊണ്ടോ മാത്രമല്ല... 
ഭാരതം എന്ന 'സംസ്കാരത്തിന്‍റെ' അവശേഷിപ്പുകളിലൊന്നായ  'മകരവിളക്ക്‌' എന്ന പ്രതിഭാസം കൊണ്ടുമാണ്. തിരിച്ചറിവുകളും വീണ്ടുവിചാരങ്ങളും ഉടലെടുക്കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്.
പൊന്നമ്പലമേട്ടില്‍ സ്വാമി അയ്യപ്പന്‍ ഒരു വിളക്കായ് തെളിയുന്ന രംഗം കാണാനായി ശബരിമലയിലും ടെലി വിഷന്‍റെ മുമ്പിലും തടിച്ചു കൂടുന്ന ജനസമൂഹം കാണാന്‍ മറക്കുന്ന, അല്ലെങ്കില്‍ കാണാതിരിക്കുന്ന ഒരു കാഴ്ച....
ശാസ്ത്രം വളര്‍ന്നു പന്തലിച്ചതറിയാതെ പോയ ദൈവം...
ആസ്ട്രോണമിയും ആസ്ട്രോളജിയും വേര്‍തിരിക്കാന്‍ കഴിയാതെ പോയ മകരജ്യോതി....
ബ്രഹ്മമാ, വിഷ്ണു,മഹേശ്വരന്മാരെ പ്രീതിപ്പെടുത്താന്‍ ആദിവാസി സമൂഹം ജനുവരി 14നു  ആചരിച്ചിരുന്ന ആഘോഷത്തെ വില്‍പ്പനയ്ക്ക് വെച്ച ദേവസ്വം ബോഡ്...
ദേവസ്വം ബോഡിന്‍റെ വെള്ളിക്കാശു പങ്കു വെയ്ക്കാന്‍ കൂട്ടുനില്‍ക്കുന്ന കെ.എസ്.ഇ.ബി., കേരള പോലീസ്....
ഒരു മെഴുകുതിരിയും പൈലും ബ്ലാങ്കറ്റും ഉപയോഗിച്ച് ഭക്തരെ ഒരു നിമിഷത്തേക്കെങ്കിലും മണ്ടന്മാരാക്കുന്ന കേരള ഗവണ്‍മെന്റ്റ് ....
ഒരു വലിയ ജനവിഭാഗത്തിന്‍റെ കണ്ണ് മൂടിക്കെട്ടി, ഒരു രാഷ്ട്രത്തെ മുഴുവന്‍ വഞ്ചിച്ചുകൊണ്ട്  ഇനിയുമൊരു ബലിവിളക്ക് നമുക്കു വേണോ?  

Wednesday, January 12, 2011

മാറ്റുവിന്‍ ചട്ടങ്ങളെ


Breaking the Rules - Regina Coeli deWinter
 എഴുതാന്‍ തുറന്ന പേജില്‍ കര്‍സര്‍ മാത്രം  മിന്നിക്കൊണ്ടിരുന്നു. ഒരു പേജു തുറന്ന് പ്രണയത്തിന്‍റെ  തലവാച്ചകമിട്ടു പുതിയൊരു പോസ്റ്റിനു വഴിയോരുക്കവേ അകലെ നിന്നൊരു അലമുറ! നാലരക്കൊല്ലം കേരളം ഭരിച്ച സി പി എം  ഭരണകൂടത്തിന്‍റെ കുറ്റപത്രവുമായി യു ഡി എഫിന്‍റെ കേരള മോചന യാത്ര! മൈക്ക് സെറ്റില്‍ നിന്നും അനുവദനീയമായതിലും ഉച്ചത്തില്‍, ഒരു കവല മൊത്തം നിശ്ച്ചലമാക്കിക്കൊണ്ട്‌ ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്‍റെ കാന്‍വാസിംഗ് തന്ത്രങ്ങള്‍... നേതാവിനെ ഒരു നോക്ക് കാണാന്‍ 'വിശുദ്ധ പശുക്കളുടെ' തള്ളിക്കയറ്റം...
അഴിമതിയുടെയും അരക്ഷിതാവസ്ഥയുടെയും പൊള്ളുന്ന നിര്‍വചനങ്ങള്‍ക്കിടയിലും
വഴിയോര സമ്മേളനങ്ങള്‍ പാടെ നിരോധിച്ച സുപ്രീം കോടതി വിധി ഒരു തണുത്ത കാറ്റായ് അങ്ങോളമിങ്ങോളം വീശുന്നുണ്ടായിരുന്നു...

Monday, January 10, 2011

പട്ടിണി

ഒരാഴ്ചകൊണ്ട് ഒരു കിലോയ്ക്ക് നമ്മുടെ നാട്ടില്‍ വന്ന മാറ്റം....
ഉള്ളി (40 to 60 )
കാരറ്റ് (30 to 40 )
തക്കാളി (20 to 32 )
കയ്പ്പക്ക (35 to 45 )
മുളക് (20 to 35 )...........
തീര്‍ത്തും അവിശ്വസനീയമായ ഈ വിലക്കയറ്റം അരപട്ടിണികളെ മുഴുപ്പട്ടിണികളാക്കുന്നു....
വിശപ്പകറ്റാന്‍ അരമുണ്ട് മുറുക്കിയുടുത്തവര്‍ക്ക് ഇനി അത് കഴുത്തില്‍ കുരുക്കാം.
 പൂഴ്ത്തിവെച്ച ഉള്ളിയ്ക്ക് ബാങ്ക് ലോക്കറില്‍ സുഖപ്രസവം....
ഭൂപരിഷ്കരണ നിയമം ഊറ്റിയെടുത്ത പ്രതാപത്തെ പ്രാകിക്കൊണ്ട്‌ ബ്രാഹ്മണന്‍ 
പുഴക്കരയിലേക്ക് പോയ്ക്കൊള്ളട്ടെ....
മീന്‍ പിടിക്കാന്‍.....!!!

Saturday, January 8, 2011

ഭാരതമാതാ

bhaarathamaatha - M F Hussain

ഭാരതം ഒരു രാഷ്ട്രം എന്നതിലുപരി ഒരു സംസ്കാരമാണ്.
താന്സനും രാജരവി വര്‍മയും ഇലങ്കോവടികളും പോലുള്ള മഹാ പ്രതിഭാശാലികളുടെ ഈറ്റില്ലം. കലയെ കലയായി കാണാനും ശാസ്ത്രത്തെ ശാസ്ത്രമായി കാണാനും കഴിവുള്ള ഒരു അന്തസ്സുറ്റ തലമുറ നമുക്കുണ്ടായിരുന്നു.   
ഇന്ന് ആ വിവേചനബുദ്ധി കൈമോശം വന്നു പോയിരിക്കുന്നു?!!!
കല എന്തെന്നറിയാത്ത, സംസ്കാരം എന്തെന്നറിയാത്ത രാഷ്ട്രീയ,വര്‍ഗ്ഗീയ ചാവേറുകള്‍ക്ക് കലകളുടെ കൂട്ടക്കുരുതി നടത്താനുള്ള നെട്ടോട്ടം....
'ഭാരതമാതാവിനെ നഗ്നയാക്കേണ്ടിയിരുന്നത് ഒരു മുസ്ലീം ആയിരുന്നില്ലത്രേ!"