Pages

Stupidity

Enjoying the spirit of madness.......



Wednesday, December 29, 2010

തനിയാവര്‍ത്തനം

രണ്ടായിരത്തിപ്പത്തിനും ഇതിഹാസങ്ങളില്‍ കുറിച്ചിടാന്മാത്രം പ്രത്യേകതകളില്ലയിരുന്നു...
ഓര്‍മകള്‍ക്കും സ്വപ്നങ്ങള്‍ക്കും നിരാകാരമായ, നിര്‍വികാരമായ ചിത്രങ്ങള്‍......
ഒരു കാഴ്ച വസ്തുവെന്നപോലെ അന്ധാളിച്ചു നില്‍ക്കുന്ന സംസ്കാരം(മൂടുപടം).
വിഴുപ്പലക്കാന്‍ വെമ്പുന്ന മനുഷ്യക്കോലങ്ങള്‍....
വിജ്ഞാനതിന്റ്റെ പുതിയ ഏടുകള്‍ ചികയുന്ന വ്യക്തിത്വങ്ങള്‍ക്ക്
അറിവില്ലായ്മയുടെ ഏറ്റുപറച്ചിലുകള്‍.....
ഭൂമി അതിന്റ്റെ അച്ചുതണ്ടില്‍ സൂര്യനെ വലം വെച്ചുകൊണ്ടിരിക്കുന്നു.......          

Monday, December 20, 2010

ഒരു തീനാളം....

വയനാട് .......20-12-2010....... monday......evening......
കര്‍ഷകരുടെ  മൃത്യുഞ്ജയ  ഹോമത്തിനായി  രാഷ്ട്രീയ  നേതാവിന്‍റെ  വായിട്ടലക്കല്‍ .....
അസ്തമയ  സൂര്യന്‍  കര്‍ഷകന്‍റെ  നെഞ്ചില്‍   തീര്‍ത്ത  ചുവന്ന  വിള്ളലുകള്‍ ....
പുഴു  കയറി  പാതി  തീര്‍ന്ന  റേഷന്‍   സംവിധാനത്തിന്  അളവ്   കൂട്ടാനുള്ള  നിലവിളി , കര്‍ഷകന്‍റെ  നെഞ്ചിലെ  മുറവിളി ....
കൊയ്തതെല്ലാം  വിതച്ചതായിരുന്നു .... പക്ഷെ  വിതച്ചതെല്ലാം  കൊയ്യാന്‍  കഴിഞ്ഞില്ല .....
ഉമ്മറത്ത്‌  വെച്ച  നിലവിളക്കിന്റ്റെ നാളം    അര  മുറി  കയറില്‍  തിളക്കം    തീര്‍ക്കുന്നു .....