Pages

Stupidity

Enjoying the spirit of madness.......



Thursday, January 20, 2011

കരി പുരണ്ട വിളക്ക്....

ജനുവരി 14 ചരിത്രത്തിന്‍റെ താളുകളില്‍ എഴുതപ്പെടുന്നത്‌ 1907 ലെ ജമൈക്കന്‍ ദുരന്തം കൊണ്ടോ അല്ലെങ്കില്‍ 1999 ലെ ബില്‍ ക്ളിന്ടന്‍റെ അഭിശംസനം കൊണ്ടോ മാത്രമല്ല... 
ഭാരതം എന്ന 'സംസ്കാരത്തിന്‍റെ' അവശേഷിപ്പുകളിലൊന്നായ  'മകരവിളക്ക്‌' എന്ന പ്രതിഭാസം കൊണ്ടുമാണ്. തിരിച്ചറിവുകളും വീണ്ടുവിചാരങ്ങളും ഉടലെടുക്കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്.
പൊന്നമ്പലമേട്ടില്‍ സ്വാമി അയ്യപ്പന്‍ ഒരു വിളക്കായ് തെളിയുന്ന രംഗം കാണാനായി ശബരിമലയിലും ടെലി വിഷന്‍റെ മുമ്പിലും തടിച്ചു കൂടുന്ന ജനസമൂഹം കാണാന്‍ മറക്കുന്ന, അല്ലെങ്കില്‍ കാണാതിരിക്കുന്ന ഒരു കാഴ്ച....
ശാസ്ത്രം വളര്‍ന്നു പന്തലിച്ചതറിയാതെ പോയ ദൈവം...
ആസ്ട്രോണമിയും ആസ്ട്രോളജിയും വേര്‍തിരിക്കാന്‍ കഴിയാതെ പോയ മകരജ്യോതി....
ബ്രഹ്മമാ, വിഷ്ണു,മഹേശ്വരന്മാരെ പ്രീതിപ്പെടുത്താന്‍ ആദിവാസി സമൂഹം ജനുവരി 14നു  ആചരിച്ചിരുന്ന ആഘോഷത്തെ വില്‍പ്പനയ്ക്ക് വെച്ച ദേവസ്വം ബോഡ്...
ദേവസ്വം ബോഡിന്‍റെ വെള്ളിക്കാശു പങ്കു വെയ്ക്കാന്‍ കൂട്ടുനില്‍ക്കുന്ന കെ.എസ്.ഇ.ബി., കേരള പോലീസ്....
ഒരു മെഴുകുതിരിയും പൈലും ബ്ലാങ്കറ്റും ഉപയോഗിച്ച് ഭക്തരെ ഒരു നിമിഷത്തേക്കെങ്കിലും മണ്ടന്മാരാക്കുന്ന കേരള ഗവണ്‍മെന്റ്റ് ....
ഒരു വലിയ ജനവിഭാഗത്തിന്‍റെ കണ്ണ് മൂടിക്കെട്ടി, ഒരു രാഷ്ട്രത്തെ മുഴുവന്‍ വഞ്ചിച്ചുകൊണ്ട്  ഇനിയുമൊരു ബലിവിളക്ക് നമുക്കു വേണോ?  

Wednesday, January 12, 2011

മാറ്റുവിന്‍ ചട്ടങ്ങളെ


Breaking the Rules - Regina Coeli deWinter
 എഴുതാന്‍ തുറന്ന പേജില്‍ കര്‍സര്‍ മാത്രം  മിന്നിക്കൊണ്ടിരുന്നു. ഒരു പേജു തുറന്ന് പ്രണയത്തിന്‍റെ  തലവാച്ചകമിട്ടു പുതിയൊരു പോസ്റ്റിനു വഴിയോരുക്കവേ അകലെ നിന്നൊരു അലമുറ! നാലരക്കൊല്ലം കേരളം ഭരിച്ച സി പി എം  ഭരണകൂടത്തിന്‍റെ കുറ്റപത്രവുമായി യു ഡി എഫിന്‍റെ കേരള മോചന യാത്ര! മൈക്ക് സെറ്റില്‍ നിന്നും അനുവദനീയമായതിലും ഉച്ചത്തില്‍, ഒരു കവല മൊത്തം നിശ്ച്ചലമാക്കിക്കൊണ്ട്‌ ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്‍റെ കാന്‍വാസിംഗ് തന്ത്രങ്ങള്‍... നേതാവിനെ ഒരു നോക്ക് കാണാന്‍ 'വിശുദ്ധ പശുക്കളുടെ' തള്ളിക്കയറ്റം...
അഴിമതിയുടെയും അരക്ഷിതാവസ്ഥയുടെയും പൊള്ളുന്ന നിര്‍വചനങ്ങള്‍ക്കിടയിലും
വഴിയോര സമ്മേളനങ്ങള്‍ പാടെ നിരോധിച്ച സുപ്രീം കോടതി വിധി ഒരു തണുത്ത കാറ്റായ് അങ്ങോളമിങ്ങോളം വീശുന്നുണ്ടായിരുന്നു...

Monday, January 10, 2011

പട്ടിണി

ഒരാഴ്ചകൊണ്ട് ഒരു കിലോയ്ക്ക് നമ്മുടെ നാട്ടില്‍ വന്ന മാറ്റം....
ഉള്ളി (40 to 60 )
കാരറ്റ് (30 to 40 )
തക്കാളി (20 to 32 )
കയ്പ്പക്ക (35 to 45 )
മുളക് (20 to 35 )...........
തീര്‍ത്തും അവിശ്വസനീയമായ ഈ വിലക്കയറ്റം അരപട്ടിണികളെ മുഴുപ്പട്ടിണികളാക്കുന്നു....
വിശപ്പകറ്റാന്‍ അരമുണ്ട് മുറുക്കിയുടുത്തവര്‍ക്ക് ഇനി അത് കഴുത്തില്‍ കുരുക്കാം.
 പൂഴ്ത്തിവെച്ച ഉള്ളിയ്ക്ക് ബാങ്ക് ലോക്കറില്‍ സുഖപ്രസവം....
ഭൂപരിഷ്കരണ നിയമം ഊറ്റിയെടുത്ത പ്രതാപത്തെ പ്രാകിക്കൊണ്ട്‌ ബ്രാഹ്മണന്‍ 
പുഴക്കരയിലേക്ക് പോയ്ക്കൊള്ളട്ടെ....
മീന്‍ പിടിക്കാന്‍.....!!!

Saturday, January 8, 2011

ഭാരതമാതാ

bhaarathamaatha - M F Hussain

ഭാരതം ഒരു രാഷ്ട്രം എന്നതിലുപരി ഒരു സംസ്കാരമാണ്.
താന്സനും രാജരവി വര്‍മയും ഇലങ്കോവടികളും പോലുള്ള മഹാ പ്രതിഭാശാലികളുടെ ഈറ്റില്ലം. കലയെ കലയായി കാണാനും ശാസ്ത്രത്തെ ശാസ്ത്രമായി കാണാനും കഴിവുള്ള ഒരു അന്തസ്സുറ്റ തലമുറ നമുക്കുണ്ടായിരുന്നു.   
ഇന്ന് ആ വിവേചനബുദ്ധി കൈമോശം വന്നു പോയിരിക്കുന്നു?!!!
കല എന്തെന്നറിയാത്ത, സംസ്കാരം എന്തെന്നറിയാത്ത രാഷ്ട്രീയ,വര്‍ഗ്ഗീയ ചാവേറുകള്‍ക്ക് കലകളുടെ കൂട്ടക്കുരുതി നടത്താനുള്ള നെട്ടോട്ടം....
'ഭാരതമാതാവിനെ നഗ്നയാക്കേണ്ടിയിരുന്നത് ഒരു മുസ്ലീം ആയിരുന്നില്ലത്രേ!" 

Friday, January 7, 2011

ചൂള



"ടീച്ചര്‍ എന്നോട് ചോദിച്ചു വലുതാവുമ്പോള്‍ ആരാവണമെന്ന്..... ഞാന്‍ ഉത്തരം പറഞ്ഞില്ല. കാരണം ടീച്ചര്‍ക്ക് അറിയില്ലല്ലോ അപ്പോഴേക്കും ഞാന്‍ മരിച്ചു പോകുമെന്ന്........"




എന്‍ഡോ സള്‍ഫാന്‍ തീര്‍ത്ത വികൃതിക്ക് ഇരയായ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ആത്മഗതം.....
പിഴച്ചത് സര്‍ക്കാറിനോ അതോ ജനങ്ങള്‍ക്കോ???
 എന്തൊക്കെയോ നമ്മള്‍ കാണാന്‍ മറക്കുന്നു, അല്ലെങ്കില്‍ മടിക്കുന്നു...... അല്ലേ???
ഇനിയും ചിതലരിച്ചിട്ടില്ലാത്ത നാവുകള്‍ ഭാഷ മറക്കാതിരിക്കട്ടെ.....